narandrannair
10-09-2008, 08:23 AM
ദുഷ്ടനായ അമ്മാവനും അതിയാനുമായി പോരടിക്കുന്ന മരുമകനും ചേര്‍ന്നൊരുക്കുന ന അതിസുന്ദരമായ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ അരമന വീടും അഞ്ഞൂറേക്കറും എന്ന സിനിമ കണ്ടവര്‍ മറക്കില്ല. ജയറാം നായകനായ ആ ചിത്രം സംവിധാനം ചെയ്തത് അനില്‍ ബാബു.
ജയറാമിനെ നായകനാക്കി ഈ ഇരട്ടകളിലെ അനില്‍ പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രമെടുക്കുന്ന വെന്നും അതില്‍ ജയറാമും ജഗതിയും എതിരാളികളായ മരുമകനും അമ്മാവനുമാകുന്നു െന്നും കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ചിലത് പ്രതീക്ഷിക്കുക സ്വാഭാവികം. കഥയുടെ പശ്ചാത്തലം അമ്പലവും കാവും ഗ്രാമവുമൊക്കെയാക മ്പോള്‍ പ്രതീക്ഷയിരട്ടിക കും.
സലിം കുമാറും കോട്ടയം നസീറും ശിങ്കിടികളുടെ വേഷത്തിലെത്തുന്ന വെന്ന് അറിയുമ്പോള്‍ പ്രതീക്ഷ വീണ്ടുമുയരും. തീയേറ്ററില്‍ ചെന്ന് പടം കണ്ടാലോ, ശൂന്നൊരു ശബ്ദത്തോടെ പ്രതീക്ഷയുടെ കാറ്റുപോകും. പടം തീര്‍ന്ന് തിരികെയിറങ്ങുമ്പ ള്‍ രണ്ടര മണിക്കൂര്‍ നഷ്ടമാക്കാന്‍ തോന്നിയ മുഹൂര്‍ത്തത്തെ ശപിക്കും.
നല്ല തിരക്കഥാകൃത്തുക് ളുടെയും പണിയറിയാവുന്ന സംവിധായകരുടെയും കൂടാരത്തില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തായതാണ് ജയറാം നേരിടുന്ന പ്രതിസന്ധി. സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, കമല്‍ എന്നിവരുടെയൊക്കെ ഒരുകാലത്തെ പ്രിയപ്പെട്ട നായകനായിരുന്നു ജയറാം. അവര്‍ വീണ്ടും സൂപ്പര്‍താരപ്രഭയ ല്‍ മയങ്ങിപ്പോയപ്പോള പാവം ജയറാമിന് കിട്ടുന്നത് ചളളും പൊട്ടും. ആദ്യകാലത്ത് സൂപ്പര്‍ഹിറ്റുകള രുക്കിയ രാജസേനനാകട്ടെ സ്റ്റോക്ക് തീര്‍ന്ന അവസ്ഥയിലും.
അനില്‍ബാബുമാരുടെ പഴയകാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കു ്ന പ്രമേയം തന്നെയാണ് പാര്‍ത്ഥന്‍ കണ്ട പരലോകത്തിലും. ഗ്രാമം, അമ്പലം, സല്‍സ്വഭാവിയായ നായകന്‍, അമ്മാവനുമായുളള പിണക്കം, അമ്മാവന് സുന്ദരിയായ മകള്‍, പൊതുപ്രവര്‍ത്തനം എല്ലാമുണ്ട് ചിത്രത്തില്‍
എന്നാല്‍ ഇവയെ അതീവശ്രദ്ധയോടെ കൊരുത്ത് കൊളളാവുന്ന തിരക്കഥയാക്കാന്‍ രാജന്‍ കിരിയത്തിന് കഴിഞ്ഞില്ല. കിട്ടിയ തിരക്കഥയെ കണ്ടിരിക്കാവുന്ന ചിത്രമാക്കാന്‍ അനിലിനും കഴിഞ്ഞില്ല. സ്വന്തം വേഷം ഭംഗിയാക്കിയിട്ടു നഷ്ടം ജയറാമിന്.
കൃഷ്ണപുരം ഗ്രാമത്തിന്റെ എല്ലാമെല്ലാമാണ് പാര്‍ത്ഥന്‍ എന്ന പാര്‍ത്ഥസാരഥി. സല്‍സ്വഭാവിയും യുക്തിവാദിയുമാണ് പാര്‍ത്ഥന്‍. പഞ്ചായത്ത് പ്രസിഡന്റും ക്ഷേത്ര കമ്മിറ്റി ഭാരവാഹിയുമായ ഫല്‍ഗുനന്‍ തമ്പി അയാളുടെ അമ്മാവനാണ്. കുടുംബക്ഷേത്രവും സ്വത്തും കയ്യടക്കി വെച്ചിരിക്കുന്ന അമ്മാവനെതിരെ പാര്‍ത്ഥന്‍ നിരന്തരമായ പോരാട്ടത്തിലാണ്.
ഇതിനിടെ വക്കീല്‍ പരീക്ഷ പാസായി വരുന്ന അമ്മാവന്റെ മകള്‍ സത്യഭാമ പാര്‍ത്ഥനുമായി പ്രണയം നടിക്കുന്നു. തങ്ങള്‍ക്കെതിരെ പാര്‍ത്ഥന്‍ നല്‍കിയ കേസില്‍ അച്ഛനെ സഹായിക്കുകയാണ് അവളുടെ ഉദ്ദേശം. പ്രണയച്ചതിയില്‍ പെട്ട പാര്‍ത്ഥന്‍ കോടതിയലക്ഷ്യക്കു ്റത്തിന് ജയിലിലാകുന്നു.
ജയിലില്‍ നിന്നിറങ്ങിയ പാര്‍ത്ഥന്‍ നേരെ ഗുരുവായൂര്‍ക്ക് പോകുന്നു. അവിടെ വെച്ച് വ്യാജമദ്യം കഴിച്ച് അബോധാവസ്ഥയിലാകുന നു. മദ്യദുരന്തത്തില് മരിച്ചവര്‍ക്കൊപ് ം പാര്‍ത്ഥനെയും മോര്‍ച്ചറിയിലാക് ുന്നു. അവിടെ അയാള്‍ വൃന്ദാവനത്തിലെ മായക്കാഴ്ചകള്‍ കാണുന്നു.
പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന രംഗങ്ങള്‍ ഇടവേളയ്ക്കു ശേഷമാണ് അവതരിക്കുന്നത്. ബുദ്ധിപൂര്‍വമായി ിക്കണം ഈ രംഗങ്ങളൊക്കെ ഇടവേള കഴിഞ്ഞ് മതിയെന്ന് സംവിധായകന്‍ തീരുമാനിച്ചത്. അല്ലായിരുന്നെങ്ക ല്‍ ഇടവേളയ്ക്കു ശേഷം ആരും തീയേറ്ററില്‍ ഉണ്ടാകുമായിരുന്ന ല്ല.
നന്ദനം സിനിമ ഓര്‍ക്കുന്നവരെ നാണിപ്പിക്കുന്ന വിധത്തിലാണ് സിനിമ മുന്നോട്ടു പോകുന്നത്. അതിസുന്ദരമായി രഞ്ജിത്ത് കൈകാര്യം ചെയ്ത വിഷയം അനിലിന്റെ സംവിധാനത്തില്‍ സ്ക്രീനില്‍ കിടന്ന് നിലവിളിക്കുന്നത് കേട്ടാല്‍ സത്യത്തില്‍ സങ്കടം വരും.
വില്ലന്‍ അവസാനമാണ് പ്രത്യക്ഷപ്പെടുന നത്. ക്ഷേത്രം നശിപ്പിക്കാനെത്ത ന്ന അതിയാന്റെ പേര് ശിഖണ്ഡി. വില്ലനെ നശിപ്പിച്ച് നായകന്‍ കൃഷ്ണപുരം ഗ്രാമത്തെ രക്ഷിക്കുമ്പോള്‍ അമ്മാവനും മകള്‍ക്കും പഴയ ശത്രുത മനസില്‍ വെയ്ക്കാന്‍ പറ്റുമോ? സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ് ഫല്‍ഗുണനമ്മാവന്‍ മകള്‍ സത്യഭാമയെ പാര്‍ത്ഥനെ ഏല്‍പ്പിക്കാതിരി ്കുന്നതെങ്ങനെ?
ആ വിധം സംഭവിച്ച്, കാര്യങ്ങള്‍ തിരശീലയില്‍ മംഗളമായി കലാശിക്കുമ്പോള്‍ ശൂന്യമായ മനസും ഒരു ചെറിയ വിലാപവുമായി പ്രേക്ഷകന്‍ തീയേറ്ററിന് പുറത്തേയ്ക്ക് വരുന്നു. പറ്റിപ്പോയ മറ്റൊരബദ്ധം