narandrannair
11-01-2007, 12:41 PM
സുഭദ്രം
ചില ചിത്രങ്ങളുണ്ട്, they are so bad, that they become good. ഈ ഹൊറര്‍ സിനിമ നിങ്ങള്‍ നല്ലവണ്ണം ആസ്വദിക്കും. പേടിച്ചിട്ടല്ല, മറിച്ച് ഇതിലെ unintentional തമാശകള്‍ നിങ്ങളെ നന്നായി ചിരിപ്പിക്കും. ശ്രീലാല്‍ ദേവരാജ് ആണ് കഥയും സംവിധാനവും. തിരക്കഥ മാടമ്പ് കുഞ്ഞിക്കുട്ടന്‍. അജയന്‍ ഓച്ചന്തുരത്തിന്‍റെ സംഭാഷണങ്ങള്‍, എങ്ങിനെ എഴുതരുത് എന്നുളളതിന്‍റെ ഉദാഹരണമാണ്.
മലയാളത്തിലിന്നേവരെ ഇറങ്ങിയിട്ടുളള ഏറ്റവും മോശം സിനിമകളുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍, ‘സുഭദ്രം’ തീര്‍ച്ചയായും അതിന്‍റെ മുന്നില്‍ തന്നെയുണ്ടാവും. ആത്മാവ് തിരിച്ച് വന്ന് തന്നെ കൊന്നവരോട് പകപോക്കുന്ന ആ പഴയ കഥ തന്നെയാണ് ഇവിടെയും. സംവിധായകന് സിനിമയുമായി പുലബന്ധം പോലുമില്ലാത്തതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ ഊഹിച്ചെടുക്കണമെന്ന് മാത്രം. തരക്കേടില്ല എന്നെങ്കിലും പറയാവുന്ന എന്തെങ്കിലും ഒന്ന് - അഭിനയമാട്ടെ, കാമറയാട്ടെ, സംഗീതമാട്ടെ, ഗ്രാഫിക്സ് ആകട്ടെ - എന്തെങ്കിലും ഒന്ന് - ഈ സൃഷ്ടിയിലില്ല.
ഒരു സിനിമയെക്കുറിച്ച് എഴുതണമെങ്കില്‍ കുറഞ്ഞപക്ഷം അത് സിനിമയാണ് എന്ന് നമുക്ക് തൊന്നുകയെങ്കിലും വേണമല്ലോ. അതില്ലാത്തതിനാല്‍, ഈ ‘ക്ലാസ്സിക്കില്‍’ എന്നെ ഏറ്റവും ചിരിപ്പിച്ച രണ്ട് സംഗതികള്‍ താഴെ കൊടുക്കുന്നു. ( രചയിതാക്കളുടെ ഉദ്ദേശം അതായിരുന്നില്ലെങ്കിലും ഇവ കേട്ടിട്ട് പൊട്ടിച്ചിരിക്കാതിരിക്കണമെങ്കില്‍ ബുദ്ധിമുട്ടാണ്. )
മാതൃഭൂമിയില്‍ വന്ന ഒരു എഡിറ്റൊറിയലിനെക്കുറിച്ച് ഒരു പൊലീസുകാരന്‍ പരാമര്‍ശിക്കുന്നുണ്ട്. ആ എഡിറ്റൊറിയലിന്‍റെ തലക്കെട്ട് എന്താണെന്നോ - മാതൃഭൂമിയില്‍ വന്നതാണെന്ന് ഓര്‍ക്കുക - “അനീതിയുടെ കരാളഹസ്തങ്ങള്‍” !!!
മറ്റൊരവസരത്തില്‍ ഒരു പൊലീസുകാരന്‍ തന്‍റെ മേലുദ്യോഗസ്ഥനോട് പറയുന്നതിങ്ങനെ: “എത്ര ഇടിച്ചിട്ടും അവന്‍ കുറ്റം സമ്മതിക്കുന്നില്ല സാര്‍”
ഈ ‘സിനിമയുടെ’ സംവിധായകന്‍ ശ്രീലാല്‍ ദേവരാജിനെ ഒസാമ ബിന്‍ ലാഡന്‍ തന്‍റെ PRO ആയി നിയോഗിച്ചാല്‍, ലാഡന് അടുത്ത അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്. സിനിമയുടെ ആദ്യാക്ഷരങ്ങള്‍ പോലുമറിയാത്ത ശ്രീലാല്‍, ഒരു നിര്‍മ്മാതാവിനെ കണ്ടുപിടിച്ച് കുപ്പിയിലിറക്കി ഒരു പടം പിടിച്ചല്ലോ – ആ കഴിവ് അഭിനന്ദിക്കാതെ വയ്യ.