narandrannair
06-12-2007, 05:09 PM
പൊലീസും ഫയര്‍ഫോഴ്‌സും നിസ്സഹായരാകുന്ന ആഴങ്ങളില്‍ ഇറങ്ങി മൃതശരീരങ്ങള്‍ പൊക്കിയെടുക്കുന്നയാളാണ് മുത്തുച്ചെട്ടിയാര്‍. ചെട്ടിയാരുടെ മകന്‍ നകുലന് അച്ഛന്റെ ഈ ‘നാണം കെട്ട’ ജോലി പ്രശ്നമാകുന്നു. ജോലി കിട്ടത്തെ നടക്കുന്ന നകുലന്‍ ഒരു വട്ടിപ്പലിശക്കാരന്റെ ഗുണ്ടയാകുന്നു. അച്ഛനും മകനും തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇതവസാനിക്കുന്നത്. നകുലനെ മുന്നില്‍ നിര്‍ത്തി ചെട്ടിയാരെ നേരിടുന്ന വില്ലന്‍ വരുന്നതോടെ കാര്യങ്ങള്‍ കൊഴുക്കുന്നു.
PLUSES
ഈ ചിത്രത്തിന്റെ ഏക മേന്മ കലാഭവന്‍ മണിയുടെ അഭിനയചാതുര്യമാണ്. മുത്തു ചെട്ടിയാരുടെ രൂപഭാവങ്ങള്‍ മണി ഉജ്ജ്വലമാക്കിയിരിക്കുന്നു. അതുപോലെ, മണി തന്നെ പാടുന്ന ഒരു പാട്ടും മികച്ചതാണ്.
MINUSES
തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം ഒന്നിനൊന്നു മോശം. ചില രംഗങ്ങള്‍, ഉത്സവപ്പറമ്പിലെ ബോറടിപ്പിക്കുന്ന സാമൂഹ്യനാടകം കാണുന്ന പ്രതീതിയുണ്ടാക്കും. മറ്റു ചില രംഗങ്ങളാകട്ടെ, മരിച്ച ക്യാമറ ഒപ്പിയെടുക്കുന്ന ചില സീരിയല്‍ രംഗങ്ങള്‍ പോലെ നിര്‍ജീവമാണ്. യുക്തിഭംഗങ്ങളുടെ ഘോഷയാത്രയുമുണ്ട് സിനിമയില്‍. നകുലന്‍ സ്വന്തം മകനാണെന്ന് പരമശിവം ഒരിടത്ത് പറയുന്നു; കഥ പറഞ്ഞുവരുമ്പോള്‍ അതു മറ്റൊരാളുടെ മകന്‍! ബാങ്കുകാര്‍ ജപ്തി ചെയ്യാനിരുന്ന വീടിന്റെ ആധാരം വട്ടിപ്പലിശക്കാരന്റെ കൈയിലെത്തുന്നതിനെ മറിമായം എന്നു തന്നെ പറയണം!
VERDICT
സിനിമയെന്ന പേരില്‍ ചെയ്യുന്ന സാമൂഹ്യതിന്മയ്ക്ക് ‘നന്മ’യെന്നു പേരിട്ടിരിക്കുന്നു ഈ സിനിമാപ്രവര്‍ത്തകര്‍