PDA

View Full Version : THE BIG STYLISH HIT!!


kannankula
06-05-2007, 04:48 PM
BIG B the BIG HIT.....
A film which is running to the fifty fifth day in more than ten odd release centres, still couldn't advertise with a fiftieth day poster. You can't find one, no where near the centres where this superstar film is running.

All over the state, you can see only three flex boards of the film, that too in the city corporations. What is being discussed is about the marketing of Big B directed by Amal Neerad, which has already break even, without any good marketing support from its creators.

The film which has already grossed over eight crores is the second hit of Mammootty in the present year. The grape wine is that as the film has turned out to be profits, the producer group has lost interest to market it more to hundred days, but has started working on next projects. The producers have decided last day, to print one poster for the sixty day of the film which will appear in a few days.

YES... WITHOUT FAMILY AUDIANCE SUPPORT, WITHOUT PUBLICITY& MARKETING, WITH A COMPLEATE NEW CREW THE FIRST MALAYALM FILM BECOME A BIG HIT ......BY ONE AND ONLY MAMMOOTTYTHE BIG STYLISH HIT!!

bavactl
06-13-2007, 09:51 AM
ബിഗ് ബി - ഹീറോയിസത്തിന്‍റെ പരുക്കന്‍ മുഖം
- ജി സര്‍ക്കാര്‍
വെള്ളി, 20 ഏപ്രില്‍ 2007

ഏറെ വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയ ഒരു ഗ്രാമറും ഘടനയുമുണ്ട് മലയാള സിനിമയ്‌ക്ക്. സിനിമക്കാര്‍ ഇതിനെ ‘വിജയഫോര്‍മുല’ എന്ന് വിശേഷിപ്പിക്കും. ഇതില്‍ നിന്ന് അണുവിട തെറ്റാതെ തയ്യാറാക്കുന്ന ഉത്പന്നങ്ങള്‍ പ്രേക്ഷകര്‍ കാണാന്‍ വിധിക്കപ്പെടുന്നു. ഇതിനപ്പുറം നില്‍ക്കുന്ന കഥയുമായി ഒരാളെത്തിയാല്‍ അവര്‍ക്കെതിരെ മുഖം തിരിക്കാനാകും മിക്ക നിര്‍മ്മാതാക്കളും ആദ്യം ശ്രമിക്കുക. ഇനി ആരെങ്കിലും അതു സിനിമയാക്കിയാലോ, പരാജയമായാല്‍ പിന്നെ കുരിശുമരണമാണ് ശിക്ഷ.

എങ്കിലും, വല്ലപ്പോഴും ഇങ്ങനെ ഒഴുക്കിനെതിരെ നീന്തുന്നവര്‍ മലയാളത്തിലേക്ക് എത്താറുണ്ട്. അത്തരത്തില്‍ വഴിതെറ്റി വന്ന ഒരാളാണ് ബിഗ് ബി എന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍ അമല്‍ നീരദ്. അമല്‍ നീരദിന്‍റെ ആദ്യ ചിത്രം മലയാളികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കിംഗ് ശൈലി കൊണ്ട് വേറിട്ട് നില്‍ക്കുന്നു. മെക്സിക്കന്‍ ചിത്രങ്ങളുടെ സംസ്കാരമുള്ള ഒരു സിനിമ.

അമല്‍ നീരദിന്‍റെ തിരക്കഥയ്‌ക്ക് ആര്‍ ഉണ്ണിയാണ് സംഭാഷണമെഴുതിയിരിക്കുന്നത്. റിയലിസ്റ്റിക് ആയ രീതിയാണ് സംഭാഷണ രചനയ്‌ക്ക് സ്വീകരിച്ചിരിക്കുന്നത്. എങ്കിലും ഇടയില്‍ ഹീറോയിസത്തിന്‍റെ പരുക്കന്‍ മുഖം സംഭാഷണത്തില്‍ ദര്‍ശിക്കാം. “കൊച്ചി പുതിയതായിരിക്കാം. പക്ഷേ, ബിലാല്‍ പഴയതുതന്നെ..” എന്നൊക്കെ.

മമ്മൂട്ടിയാണ് ബിഗ്ബിയിലെ നായകന്‍. അടുത്ത കാലത്ത് മമ്മൂട്ടിക്ക് ലഭിച്ച ‘റഫ്’ ക്യാരക്‍ടര്‍. തികഞ്ഞ ഗൌരവമാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ബിലാല്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്‍റെ മുഖത്ത്. മലയാളത്തില്‍ ഉണ്ടായിട്ടുള്ള അധോലോക കഥകളിലെയൊക്കെ നായകന്മാര്‍ ഡയലോഗ് വീരന്മാരാണെന്നിരിക്കെ, ബിഗ്ബിയിലെ ബിലാല്‍ വ്യത്യസ്തനാകുന്നു. സംസാരം അത്യാവശ്യത്തിന് മാത്രം. പക ഘനീഭവിച്ച മുഖം. മുന്‍പ് ഇങ്ങനെയൊന്ന് കണ്ടത് താഴ്വാരത്തിലെ ബാലന്‍ എന്ന കഥാപാത്ര സൃഷ്‌ടിയിലാണ്.

സാമൂഹിക പ്രവര്‍ത്തകയായ മേരി ജോണ്‍ കുരിശിങ്ക‍(നഫീസ അലി)ലിന്‍റെ മരണത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. അവരുടെ വളര്‍ത്തു മക്കളില്‍ ഈ മരണമുണ്ടാക്കുന്ന നടുക്കവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മമ്മൂട്ടി, മനോജ് കെ ജയന്‍, തമിഴ് നടന്‍ ബാല, നടി സിമ്രാന്‍റെ സഹോദരന്‍(പേര് ഓര്‍മ്മയില്ല) എന്നിവരാണ് മേരി ജോണിന്‍റെ വളര്‍ത്തുമക്കളായി വരുന്നത്. എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രമായി നഫീസയുടെ പ്രകടനം എടുത്തു പറയണം. അവര്‍ മലയാളത്തില്‍ ഇതാദ്യമായാണ്.

രാംഗോപാല്‍ വര്‍മ്മയുടെ ഫാക്ടറി ഉത്പന്നമായ അമല്‍ നീരദ് സംവിധായകനെന്ന നിലയില്‍ മലയാളത്തിന് പുതിയ വാഗ്ദാനമാണ്. ജയിംസ്, ശിവ എന്നിവയാണ് ഹിന്ദിയില്‍ അമല്‍ ക്യാമറ ചലിപ്പിച്ച ചിത്രങ്ങള്‍. മലയാളത്തില്‍ രഞ്ജിത്തിന്‍റെ ബ്ലാക്കിന് അമലായിരുന്നു ഛായാഗ്രഹണം. അമലിന്‍റെ ശിഷ്യനായ സമീര്‍ താഹിറാണ് ബിഗ്ബിയുടെ ക്യാമറാമാന്‍. മികച്ച ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ബിഗ് ബി. കളര്‍ ടോണുകളുടെ സ്വീകരണത്തിലൊക്കെ ബുദ്ധിമാനായ ഒരു ഛായാഗ്രാഹകന്‍റെ പാടവമാണ് സമീര്‍ കാഴ്ച വച്ചിരിക്കുന്നത്.

മമ്ത, ലെന എന്നിവരാണ് നായികമാര്‍. വിഷുവിന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ഒരിക്കലും കാണികളെ നിരാശരാക്കുന്നില്ല. തിയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും നല്ലതാണ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബിഗ് ബി, പുതുമ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ചിത്രമാണ്.