narandrannair
06-05-2007, 03:25 PM
സിനിമ ചിത്രീകരണം നിലയ്ക്കുന്നു .....
മലയാള സിനിമകളുടെ ചിത്രീകരണം ജൂലൈ 30 മുതല്‍ നിര്‍ത്തി വയ്ക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കി.
മാക്ടയുടെ വിവിധ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് സംഘടന ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ടയും നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേര്‍സ് അസോസ്യേഷനും തമ്മിലുള്ള പരസ്യമായ പോരാട്ടമാണ് ഇപ്പോള്‍ മലയാള സിനിമാ രംഗത്ത് നടക്കുന്നത്.
സൂപ്പര്‍ താരങ്ങള്‍ അടുത്ത ആറു മാസക്കാലത്തേയ്ക്ക് ചിത്രീകരണ രംഗത്ത് നിന്നും മാറി നില്‍ക്കണമെന്നും മാക്ട ആവശ്യപ്പെട്ടിരുന്നു. സുപ്പര്‍താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്നത് അടുത്ത ആറു മാസത്തേയ്ക്ക് നിര്‍ത്തി വയ്ക്കണം. പുതുമുഖ താരങ്ങള്‍ക്ക് അവസരം ഉണ്ടാക്കുന്നതിന് വേണ്ടിയാണിത്.
ഇക്കാര്യങ്ങള്‍ മാക്ട തിയേറ്റര്‍ ഉടമകളോടും നിര്‍മ്മാതാക്കളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ സിനിമാരംഗത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍റെ യോഗം വിലയിരുത്തി.
മാക്ടയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ജൂലൈ 30 മുതല്‍ സംസ്ഥാനത്ത് സിനിമാചിത്രീകരണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകളുമായി ചേര്‍ന്ന് ശക്തമായ സമരം ആരംഭിക്കാനാണ് സംഘടനയുടെ നീക്കം.