narendrannair
04-18-2007, 12:26 PM
ആയിരത്തിത്തൊളളായിരത്തി ഏണ്‍പതുകളിലേയും തൊണ്ണൂറുകളിലെയും രണ്ടാംനിര നായകന്മാരുടെ തമിഴ് സിനിമകള്‍ കണ്ടിട്ടുണ്ടോ? ഗ്രാമം അടക്കിവാഴുന്ന ക്രൂരനായ കൌണ്ടര്‍, സ്വത്ത് തട്ടിയെടുക്കുന്ന അമ്മാവന്‍, അച്ചന്‍റെ കൊലപാതകത്തിനു പകരം ചോദിക്കുന്ന നായകന്‍, കുറച്ച് അമ്മാ-തങ്കച്ചി sentiments, നാലഞ്ചു പാട്ടുകള്‍, സര്‍ക്കസ്സു പോലത്തെ സംഘട്ടനങ്ങള്‍, crude violence… ‘മ’ വേണു സംവിധാനം ചെയ്ത 2007 വിഷു ചിത്രം ഇതാണ്.
അതിബുദ്ധികൊണ്ടോ അതോ അഹങ്കാരം കൊണ്ടോ, ലാല്‍ എന്ന നിര്‍മാണ-വിതരണക്കാരന്‍റെ ആദ്യത്തെ പരാജയമാണ് ഈ സിനിമ. കേരളത്തിലിപ്പോള്‍ തമിഴ് ചിത്രങ്ങള്‍ക്ക് നല്ല കാലമാണ്. “പോക്കിരി” യും മറ്റും എഴുപത്തിയഞ്ച് ദിവസമാണ് ഇവിടെ ഓടിയത്. എന്തുകൊണ്ട് മലയാളത്തില്‍ ഇങ്ങനത്തെ സിനിമ ഇറക്കിക്കൂട എന്ന് ലാല്‍ കരുതിക്കാണും; തമിഴ് അറിയാത്ത മലയാളികള്‍ക്കും ഇത്തരം ചിത്രങ്ങള്‍ പരിചയപ്പെടാമല്ലോ. ജനങ്ങള്‍ക്ക് ഇതൊക്കെ മതിയാവും - രണ്ടുമൂന്നു മണിക്കൂര്‍ സമയം കളയണം – അതിന് കുറച്ച് പാട്ടും കൂത്തും, അടിപിടിയും, sentiments-ഉം ഒക്കെ ധാരാളം എന്ന ഒരുതരം അഹങ്കാരം മൂത്ത പരീക്ഷണം. പക്ഷെ തമിഴന്മാര്‍ കാണിച്ചാല്‍ മാത്രമേ മലയാളികള്‍ ഇതൊക്കെ കണ്ടിരിക്കൂ; നമ്മുടെ സംസ്കാരവും നിലവാരവും വേറെയാണ്.
ഈ സിനിമയെടുത്തവരുടെ ഉദ്ദേശം മേല്‍പറഞ്ഞതായാല്‍കൂടി, എവിടെയെങ്കിലുമൊരു originality കാട്ടണം എന്ന് സംവിധായകന്‍ വിചാരിക്കുന്നില്ലെന്നുളളത് പരിതാപകരമായ കാര്യമാണ്. കഥ, തിരക്കഥ, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, ചിത്രീകരണം തുടങ്ങിയ എല്ലാം തന്നെ - എല്ലാ ഫ്രെയ്മും - ചിതലെടുത്തു ദ്രവിച്ച പഴയ സാധനങ്ങളാണ്. എന്നുമാത്രമല്ല, ഈ ചിത്രം നമ്മെ പുറകോട്ടു വലിച്ചിഴക്കുകകൂടി ചെയ്യുന്നു. ഗാനചിത്രീകരണം തരക്കേടില്ല - ഇതു മാത്രമാണ് ഈ സിനിമയെക്കുറിച്ച് എന്തെങ്കിലുമൊരു നല്ലതു പറയാനുളളത്.
യാതൊരു പണിയുമില്ലാതെ ബോറടിച്ചിരിക്കുമ്പോള്‍, കുറച്ചു സമയം A/c-യില്‍ പോയിരിക്കാം എന്ന ഉദ്ദേശത്തോടുകൂടിപ്പോലും നിങ്ങള്‍ ഈ സിനിമ പോയി കാണരുത്. എം. ടി., ശ്രീനിവാസന്‍, പത്മരാജന്‍, ജോര്‍ജ് തുടങ്ങിയവര്‍ കെട്ടിപ്പടുത്ത ഒരു നല്ല ആസ്വാദന നിലവാരമുണ്ട്, നമ്മള്‍ മലയാളികള്‍ക്ക്. സ്വന്തം കീശ വീര്‍പ്പിക്കാന്‍ വേണ്ടി അതു തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ഈ പുതിയ കച്ചവടക്കാര്‍. ഈ ചിത്രം കാശുകൊടുത്ത് കണ്ട് നമ്മളിത്തരക്കാരെ പ്രോഹത്സാഹിപ്പിച്ചാല്‍, അത് ഭാവി തലമുറയോടു ചെയ്യുന്ന കൊടും ക്രൂരതയായിരിക്കും.