narendrannair
04-11-2007, 07:15 PM
സംഭാഷണവൈദഗ്ദ്ധ്യമില്ലാത്ത ഭാവന ഈ സിനിമയ്ക്ക് വലിയ ബാധ്യതയായെന്നു പറയാതെ വയ്യ. പൊലിസുകാരനെ ഭീഷണിപ്പെടുത്തുന്ന സ്ഥിരം നമ്പര് മാറ്റാമായിരുന്നു. ഒരു കാര്യത്തിലും ഗൌരവബുദ്ധി കാണിക്കാത്ത നായകനെയും കൂട്ടരെയും ചിലര്ക്ക് അംഗീകരിക്കാന് കഴിഞ്ഞെന്നു വരില്ല. കേള്കാന് ഇമ്പമുള്ള ഒരു ഗാനം പോലും സിനിമയിലില്ല.
മാനത്ത് വര്ണശബളിമ വിതറുന്ന ഒരു വെടിക്കെട്ടു പോലെയാണ് ഛോട്ടാ മുംബൈ. (എങ്കിലും, കാര്യമില്ലാതെ പൊട്ടുന്ന ഗുണ്ടുകള് ഇഷ്ടമല്ലാത്തവര് ചെവി പൊത്തുമെന്ന ദോഷമുണ്ട്!)
മാനത്ത് വര്ണശബളിമ വിതറുന്ന ഒരു വെടിക്കെട്ടു പോലെയാണ് ഛോട്ടാ മുംബൈ. (എങ്കിലും, കാര്യമില്ലാതെ പൊട്ടുന്ന ഗുണ്ടുകള് ഇഷ്ടമല്ലാത്തവര് ചെവി പൊത്തുമെന്ന ദോഷമുണ്ട്!)